നടിയെ ആക്രമിച്ച കേസിലെ വിചാരണയുടെ സ്‌റ്റേ വീണ്ടും നീട്ടി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണയുടെ സ്റേറ് ഹൈക്കോടതി ഈ മാസം 16 വരെ നീട്ടി. വിചാരണ കോടതി മാറ്റണമെന്ന നടിയുടെയും പ്രോസിക്യൂഷന്റെയും അപേക്ഷ പരിഗണിച്ച് കോടതി ഇന്നു വരെ വിചാരണ സ്റ്റേ ചെയ്തിരുന്നു. ജസ്റ്റീസ് പി.വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

വിചാരണയ്ക്കിടെ പ്രതിഭാഗം അഭിഭാഷകന്‍ നടിയോട് മോശമായ രീതിയില്‍ സംസാരിച്ചുവെന്നും കോടതി അത് തടയാന്‍ ശ്രമിച്ചില്ലെന്നും പ്രോസിക്യുഷന്‍ പരാതിപ്പെട്ടിരുന്നു. രഹസ്യ വിചാരണ നടക്കുന്ന കോടതിമുറിയില്‍ 20 ഓളം അഭിഭാഷകര്‍ ഉണ്ടായിരുന്നുവെന്നും പരാതിയില്‍ പറഞ്ഞിരുന്നു. സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന മൊഴി കോടതി രേഖപ്പെടുത്തിയില്ലെന്നും പ്രതിഭാഗത്തിനു നല്‍കുന്ന രേഖകളുടെ പകര്‍പ്പുകള്‍ പ്രോസിക്യുഷന് നല്‍കാന്‍ തയ്യാറാകുന്നില്ലെന്നും കോടതിക്കെതിരെ േപ്രാസിക്യൂഷന്‍ വിമര്‍ശം ഉന്നയിച്ചിരുന്നു. േപ്രാസിക്യുഷന് വിശ്വാസമില്ലാത്ത കോടതിയില്‍ നിന്ന് എങ്ങനെ നീതികിട്ടുമെന്നായിരുന്നു നടി ഹൈക്കോടതിയില്‍ ഉന്നയിച്ചത്.

സര്‍ക്കാര്‍ അഭിഭാഷകന്‍ ക്വാറന്റീനില്‍ ആയതിനാല്‍ കേസ് ഇന്ന് പരിഗണിച്ചില്ല. നവംബര്‍ 16ന് പരിഗണിക്കും. 2017 ഫെബ്രുവരി 17നാണ് കൊച്ചിയില്‍ നടി ആക്രമണത്തിന് ഇരയായത്.

pathram:
Related Post
Leave a Comment