ആ സിനിമയില്‍ മമ്മൂട്ടിയെക്കാല്‍ മൂന്നിരിട്ടി പ്രതിഫലം നായിക നടി വാങ്ങിച്ചു വെളിപ്പെടുത്തി സംവിധായകന്‍

മലയാളത്തിന്റെ മെഗാസ്റ്റാറാണ് മമ്മൂട്ടി. സ്റ്റൈല്‍, ലുക്ക്, ഗ്ലാമര്‍ എന്നതിനൊക്കെ കൂടി മലയാളത്തില്‍ ഒരൊറ്റ പേര് മാത്രമേയുള്ളൂ മമ്മൂട്ടി. സിനിമ മേഖലയിലുള്ളവരോടൊക്കെ മികച്ച ബന്ധം സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് മമ്മൂട്ടി. താരത്തിന്റെ പഴയ കാല ജീവിത കഥകള്‍ എപ്പോഴും ആരാധകരെ ആകര്‍ഷിക്കാറുണ്ട്. മമ്മൂട്ടിയുടെ സിനിമയിലെ തുടക്കകാലത്തെ പ്രതിഫലത്തെ കുറിച്ച് പറയുകയാണ് സംവിധായകന്‍ ടി എസ് സുരേഷ് ബാബു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ വെളിപ്പെടുത്തല്‍.

” മുന്നേറ്റത്തിന്റെ ഫൈനല്‍ വര്‍ക്ക് നടന്നത് ട്രിവാന്‍ഡ്രത്തായിരുന്നു. അന്ന് പ്രതിഫലം വളരെ ആവറേജായിരുന്നു, നസീര്‍ സാറിന് അന്‍പതിനായിരം മുതലായിരുന്നു പ്രതിഫലം. ജയന്‍ ചേട്ടന്‍ ഏതാണ്ട് അന്‍പതിനായിരം വരെ എത്തി നില്‍ക്കുന്ന സമയത്താണ് അദ്ദേഹം മരിച്ചത്. മധു സാറും അന്‍പതിനായിരം രൂപ പ്രതിഫലം വാങ്ങിയിരുന്നു. മുന്നേറ്റത്തില്‍ മമ്മൂക്കാ അന്ന് അയ്യായിരം രൂപയാണ് പ്രതിഫലം വാങ്ങിയത്, അതൊക്കെ അദ്ദേഹത്തിന്റെ ഓപ്പണിംഗ് പടങ്ങളായിരുന്നു. മമ്മൂക്ക പ്രതിഫലം ഒന്നും പറഞ്ഞിരുന്നില്ല, രതീഷിന് 7500, മേനകയ്ക്ക് 5000 രൂപ. സുമലതയാണ് അന്ന് കൂടുതല്‍ പണം വാങ്ങിയത്. 15,000 രൂപ പ്രതിഫലമായി വാങ്ങി. അതായിരുന്നു അന്നത്തെ മാര്‍ക്കറ്റ്.

അന്നൊക്കെ 1000015000 രൂപയൊക്കെ വലിയ തുകയാണ്. എഡിറ്റര്‍ക്ക് ഏഴായിരം രൂപ, അസിസ്റ്റന്റ് ഡയറക്ടര്‍ 3000 രൂപയൊക്കെയാണ് വാങ്ങിയിരുന്നത്. അതായിരുന്നു അക്കാലത്ത് പ്രതിഫലത്തിന്റെ രീതി. അന്ന് അത് വളരെ വലിയ തുകകളാണ്. സിനിമാ ഫീല്‍ഡിനെ സംബന്ധിച്ച് അന്ന് ലഭിച്ചതൊക്കെ വലിയ തുകയാണ്. സര്‍ക്കാര്‍ ശമ്പളക്കാര്‍ക്ക് 15002000 രൂപയായിരുന്നു അന്ന്. അന്നത്തെ ഏറ്റവും കൂടുതല്‍ തുക വാങ്ങിയിട്ടുള്ളത് നസീര്‍ സാറാണ്, അദ്ദേഹം ഒരു ലക്ഷം വളരെ വാങ്ങിയിട്ടുണ്ടെന്നാണ് എനിക്ക് അറിയാന്‍ കഴിഞ്ഞത്” ടി എസ് സുരേഷ് ബാബു പറയുന്നു.

pathram:
Related Post
Leave a Comment