മികച്ച നടൻ സുരാജ്, നടി കനി കുസൃതി; വാസന്തി മികച്ച ചിത്രം; മികച്ച സംവിധായകന്‍ ലിജോ ജോസ്

തിരുവനന്തപുരം: 50-ാമത് കേരള സംസ്ഥാന ചലചിത്ര പുരസ്കാരങ്ങൾ മന്ത്രി എ.കെ. ബാലൻ പ്രഖ്യാപിക്കുന്നു.
മികച്ച നടൻ സുരാജ്, നടി കനി കുസൃതി; മികച്ച സ്വഭാവ നടന്‍ ഫഹദ് ഫാസില്‍ ( കുമ്പളങ്ങി നൈറ്റ്‌സ്).

ഷിനോസ് റഹ്‍മാനും സഹോദരൻ സജാസ് റഹ്മാനും ചേര്‍ന്ന് സംവിധാനം ചെയ്ത വാസന്തി മികച്ച ചിത്രം. മികച്ച സംവിധായകനുള്ള പുരസ്കാരം ലിജോ ജോസ് നേടി.

മനോജ് കാന സംവിധാനം ചെയ്ത കെഞ്ചീര എന്ന ചിത്രത്തിന് മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം.

മികച്ച നവാഗത സംവിധായകൻ: രതീഷ് പൊതുവാൾ ( ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ)

മികച്ച ഡബ്ബിങ് ആര്ടിസ്റ്: വിനീത് (ചിത്രം: ലൂസിഫർ)

വാസന്തി’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ സ്വാസിക മികച്ച സ്വഭാവ നടിയ്ക്കുള്ള പുരസ്കാരം നേടി.

മികച്ച നവാഗത സംവിധായകൻ: രതീഷ് പൊതുവാൾ ( ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ).

മികച്ച ബാലതാരം കാതറിന്‍ വിജി.

മികച്ച ഗായിക: മധുശ്രീ നാരായണന്‍

മികച്ച ഗായകന്‍: നജീം അര്‍ഷാദ്.

കലാമൂല്യമുള്ള ജനപ്രിയ ചിത്രം: കുമ്പളങ്ങി നൈറ്റ്‌സ്.

മികച്ച ചിത്രസംയോജകന്‍: കിരണ്‍ദാസ്.

കുട്ടികളുടെ ചിത്രം: നാനി.

പ്രത്യേക ജൂറി അവാര്‍ഡ്: സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍-മരയ്ക്കാന്‍ അറബിക്കടലിന്റെ സിംഹം.

മികച്ച ലേഖനം: മാടമ്പള്ളിയിലെ മനോരോഗി, കോമാളി മേല്‍ക്കൈ നേടുന്ന കാലം ബിപിന്‍ ചന്ദ്രന്‍.

നിവിൻ പോളിക്കു ജൂറി പ്രത്യേക പരാമർശം.

അന്ന ബെന്നിനും പ്രത്യേക പരാമർശം

ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് ആണ് ജൂറി ചെയർമാൻ. സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈൻ, ഛായാഗ്രാഹകൻ വിപിൻ മോഹൻ, എഡിറ്റർ എൽ ഭൂമിനാഥൻ, സൗണ്ട് എൻജിനീയർ എസ് രാധാകൃഷ്ണൻ, പിന്നണി ഗായിക ലതിക, നടി ജോമോൾ, എഴുത്തുകാരൻ ബെന്യാമിൻ, ചലച്ചിത്ര അക്കാദമി മെമ്പർ സെക്രട്ടറി സി അജോയ് എന്നിവരാണ് ജൂറി അംഗങ്ങൾ.

കഴിഞ്ഞ മാർച്ചിൽ പ്രഖ്യാപിക്കേണ്ടിയിരുന്ന പുരസ്കാരങ്ങൾ കോവിഡ് മൂലമാണ് നീണ്ടു പോയത്. 119 സിനിമകളാണ് ഇത്തവണ അവാർഡിനായി മത്സരിച്ചത്. ഇതിൽ പലതും പ്രേക്ഷകർക്കു മുന്നിൽ എത്താത്തവയാണ്. തീയറ്ററുകളിലെത്താത്ത ചിത്രങ്ങളില്‍ മലയാളത്തിലെ ഏറ്റവും കൂടുതല്‍ മുതൽമുടക്കുള്ള ചിത്രമെന്ന ഖ്യാതിയുള്ള മരക്കാര്‍ അറബിക്കടലിന്റെ സിംഹവുമുണ്ട്.

pathram:
Leave a Comment