സംസ്ഥാനത്ത് ഇന്ന് 7871 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 25 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7871 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 24 മണിക്കൂറില്‍ 60494 സാമ്പിളുകളാണ് പരിശോധിച്ചത്. 4981 പേര്‍ രോഗമുക്തരായി.തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ന് 25 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 6910 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. ഉറവിടം വ്യക്തമല്ലാത്ത 640 കേസുകളാണ് ഇന്നുള്ളത്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 111 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. നിലവില്‍ സംസ്ഥാനത്ത് 87738 പേര്‍ ചികിത്സയിലുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

രോഗവ്യാപനം വലിയതോതില്‍ പിടിച്ചുനിര്‍ത്താന്‍ കേരളത്തിന് സാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടെസ്റ്റ്/മില്യണ്‍ ദേശീയ തലത്തില്‍ 77054 ആണ്. കേരളത്തില്‍ അത് 92788 ആണ്. ദേശീയതലത്തില്‍ 10 ലക്ഷത്തില്‍ 99 മരണം ഉണ്ടാകുന്നതായാണ് കണക്ക്. കേരളത്തല്‍ അത് 25 ആണ്. മരണനിരക്കിന്റെ ദേശീയ ശരാശരി 1.55 ആണെങ്കില്‍ കേരളത്തില്‍ അത് 0.36 ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.

pathram:
Related Post
Leave a Comment