ഐ ഫോൺ വിവാദത്തിന് പിന്നിൽ കോടിയേരിയെന്ന് ചെന്നിത്തല

ഐ ഫോൺ വിവാദത്തിന് പിന്നിൽ കോടിയേരി ബാലകൃഷ്ണനാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊതു സമൂഹത്തിന് മുന്നിൽ തന്നെ ആക്ഷേപിച്ചുവെന്നും കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് പറയുന്നു. നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല വ്യക്തമാക്കി.

സിപിഎം ഉയന്നയിക്കുന്ന ആരോപണങ്ങക്ഷൾ ഒരോന്നായി പൊളിയുകയാണ്. സംസ്ഥാനത്ത് കൊവിഡ് പ്രതിരോധന പ്രവർത്തനങ്ങൾ താളം തെറ്റിയെന്നും രോഗികളുടെ എണ്ണം കൂടുകയാണെന്നും പറഞ്ഞ പ്രതിപക്ഷ നേതാവ് വിഷയത്തിൽ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ടു. രോഗികൾ ബുദ്ധിമുട്ടുകയാണ്. മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം മാറി. സമരം ചെയ്യുന്നത് മൂലമല്ല രോഗവ്യാപനം എന്ന് വ്യക്തമാക്കുന്നതാണ് കണക്കുകളെന്നും ചെന്നിത്തല ചൂണ്ടിക്കാണിക്കുന്നു.

ഉദ്ഘാടന മഹാമഹവും പുരസ്കാരം വാങ്ങലും മാത്രമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് പറഞ്ഞ ചെന്നിത്തല സംസ്ഥാനത്ത് ഇപ്പോഴുള്ളത് ശാസ്ത്രീയമായി അഴിമതി നടത്തുന്ന സർക്കാരാണെന്ന് പരിഹസിച്ചു. സംസ്ഥാനത്ത് നടക്കുന്ന വലിയ അഴിമതി മൂടിവയ്ക്കാനാണ് ഉൽഘാടന മഹാമഹം നടക്കുന്നത്.

വെ‌‌‌ഞ്ഞാറമൂട് കൊലപാതകം രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷമാണെന്നും കുറ്റവാളികൾ ആരായാലും അറസ്റ്റ് ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. തൃശൂർ കൊലപാതകത്തിൽ കുറ്റവാളികളെ ഉടൻ കണ്ടെത്തണമെന്നും ചെന്നിത്തല പറഞ്ഞു.

pathram desk 2:
Related Post
Leave a Comment