ഉത്തർപ്രദേശിൽ നടക്കുന്നത് കാട്ടുനീതിയെന്ന് എ കെ ആന്റണി

ഉത്തർപ്രദേശിൽ നിയമവാഴ്ച പൂർണമായും തകർന്നിരിക്കുകയാണെന്ന് മുതിർന്ന് കോൺഗ്രസ് നേതാവ് എ കെ ആന്റണി. തുടർച്ചായി പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്ന കേസുകളുടെ എണ്ണം വർധിക്കുകയാണ്. അതും നല്ലൊരു വിഭാഗം പാവപ്പെട്ട പട്ടികജാതി, വിഭാഗത്തിൽ പെട്ട പെൺകുട്ടികളാണ്. അതിലെ അവസാന സംഭവമാണ് ഹത്‌റാസിൽ നടന്നത്.

പ്രതിപക്ഷ പാർട്ടികളും എൻജിഒകളും സമര രംഗത്താണ്. രാഹുലും പ്രിയങ്കയും പെൺകുട്ടിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാനും സത്യാവസ്ഥ അറിയാനുമാണ് പോയിരിക്കുന്നത്. കാട്ടുനീതിയാണ് നടക്കുന്നതെന്നും കുടുംബത്തെ കാണാതെ തിരിച്ചുമടങ്ങുന്ന പ്രശ്‌നമില്ലെന്നും എ കെ ആന്റണി ട്വന്റിഫോറിനോട് വ്യക്തമാക്കി.

നിർഭയയെ ഗൗരവമായി ആണ് യുപിഎ ഗവൺമെന്റ് കണ്ടത്. ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ നിയമ നിർമാണം നടത്തി. ക്രൂരമായ കൃത്യങ്ങൾ ചെയ്യുന്നവർ പ്രായപൂർത്തിയായവർ അല്ലെങ്കിൽപോലും കടുത്ത ശിക്ഷ നൽകാനുള്ള നിയമ നിർമാണമാണ് നടത്തിയതെന്നും എ കെ ആന്റണി പറഞ്ഞു. എന്നാൽ ഉത്തർപ്രദേശിൽ കൃത്യം മറച്ച് ‌വയ്ക്കാൻ ശ്രമിച്ചു. പെൺകുട്ടിയുടെ കുടംബത്തെ മൃതദേഹം കാണാൻ സമ്മതിച്ചില്ല. മൃതദേഹം കത്തിച്ചുകളഞ്ഞു. എന്താണ് ഇത്ര രഹസ്യമെന്നും എ കെ ആന്റണി ചോദിച്ചു.

pathram desk 1:
Leave a Comment