ഇന്ന് രോഗബാധ ഏറ്റവും കൂടുതൽ കോഴിക്കോട് ജില്ലയിൽ; രണ്ടാമത് മലപ്പുറം

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 8135 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് ഇന്ന് 29 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 7013 പേർക്ക് ഇന്ന് സമ്പർക്കം മൂലമാണ് രോഗബാധയുണ്ടായത്. ഉറവിടമറിയാത്ത 730 കേസുകളാണ് ഇന്നുള്ളത്. രോഗബാധ സ്ഥിരീകരിച്ചവരിൽ 105 പേർ ആരോഗ്യപ്രവർത്തകരാണ്. 24 മണിക്കൂറിൽ 59,157 സാമ്പിളുകൾ പരിശോധന നടത്തി. 2,828 പേരാണ് രോഗമുക്തരായത്. നിലവിൽ സംസ്ഥാനത്ത് 72,339 പേർ ചികിത്സയിലുണ്ടെന്നും തിരുവനന്തപുരത്ത് പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

കോഴിക്കോട് 1072, മലപ്പുറം 968, എറണാകുളം 934, തിരുവനന്തപുരം 856, ആലപ്പുഴ 804, കൊല്ലം 633, തൃശൂർ 613, പാലക്കാട് 513, കാസർഗോഡ് 471, കണ്ണൂർ 435, കോട്ടയം 340, പത്തനംതിട്ട 223, വയനാട് 143, ഇടുക്കി 130 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

pathram desk 2:
Related Post
Leave a Comment