കേരളത്തില്‍ സര്‍ക്കാര്‍ ഓഫീസുകളിലും സൈനിക കേന്ദ്രങ്ങളിലും ജാഗ്രതപാലിക്കണമെന്ന് എന്‍.ഐ.എ

ന്യൂഡല്‍ഹി: കേരളത്തിലും ബംഗാളിലും പ്രധന സര്‍ക്കാര്‍ ഓഫീസുകളിലും സൈനിക കേന്ദ്രങ്ങളിലും ജാഗ്രതപാലിക്കണമെന്ന് എന്‍.ഐ.എയുടെ നിര്‍ദേശം. കേരളത്തില്‍ നിന്നും പശ്ചിമബംഗാളില്‍ നിന്നും കഴിഞ്ഞ ദിവസം പിടികൂടിയ അല്‍ഖായിദ ഭീകരരെ ഡല്‍ഹിയില്‍ ചോദ്യം ചെയ്ത് വരികയാണ്. ഇവരില്‍ നിന്ന് ലഭിച്ച പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കേരളത്തില്‍ നിന്ന് പിടികൂടിയ മൂന്ന് പേരെയും ഡല്‍ഹിയിലെത്തിച്ചിട്ടുണ്ട്. ഇവരെ രഹസ്യ കേന്ദ്രത്തിലാണ് ചോദ്യം ചെയ്യുന്നത്. ബംഗാളില്‍ നിന്ന് പിടികൂടിയവര്‍ക്കൊപ്പം ഒന്നിച്ചിരുത്തിയാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്.

ഉത്സവങ്ങളടക്കമുള്ള ആഘോഷ വേളകള്‍, സര്‍ക്കാര്‍, സൈനിക ബന്ധമുള്ള സ്ഥാപനങ്ങള്‍ എന്നിവടങ്ങളില്‍ ജാഗ്രത പുലര്‍ത്താനാണ് നിര്‍ദേശം. മ്യാന്‍മര്‍, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലുള്ളവരുമായി പിടിയിലായവര്‍ക്ക് ബന്ധമുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ടെന്ന് എന്‍ഐഎ അധികൃതര്‍ അറിയിച്ചു.

pathram:
Related Post
Leave a Comment