24 മണിക്കൂറിനിടെ രാജ്യത്ത് 86,961 പേര്‍ക്ക് കൂടി കോവിഡ്; 10.03 ലക്ഷം പേരാണ് നിലവില്‍ ചികിത്സയിലുള്ളത്

ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 86,961 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചു. 1130 മരണവും ഒരു ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇന്ത്യയിലെ കോവിഡ് മരണങ്ങള്‍ 87,882 ആയി.

54.87 ലക്ഷം പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചതായി കണ്ടെത്തിയിട്ടുള്ളത്. 10.03 ലക്ഷം പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 43.96 ലക്ഷം പേര്‍ കോവിഡില്‍ നിന്ന് മുക്തരായി.

ഞായറാഴ്ച വരെ രാജ്യത്ത് 6.43 കോടി സാമ്പിളുകളാണ് കോവിഡ് പരിശോധനയ്ക്കായി ശേഖരിച്ചത്. 7.31 ലക്ഷം സാമ്പിളുകള്‍ ഞായറാഴ്ച മാത്രം ശേഖരിച്ചുവെന്നും ഐ.സി.എം.ആര്‍ അറിയിച്ചു.

മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

pathram:
Related Post
Leave a Comment