നടി ഊര്‍മിളയെ സോഫ്ട് പോണ്‍സ്റ്റാര്‍ എന്ന് അധിക്ഷേപിച്ച് കങ്കണ റണാവത്ത്

മുംബൈ: നടി ഊര്‍മിളയെ സോഫ്ട് പോണ്‍സ്റ്റാര്‍ എന്ന് അധിക്ഷേപിച്ച് മറ്റൊരു ബോളിവുഡ് നടി കങ്കണ റണാവത്ത്. ഇതോടെ ഊര്‍മിളയ്ക്ക് പിന്തുണയുമായി ബോളിവുഡ് സിനിമാ പ്രവര്‍ത്തകര്‍.

‘ഒരു സോഫ്ട് പോണ്‍ സ്റ്റാര്‍ എന്ന പേരിലാണ് ഊര്‍മിള അറിയപ്പെടുന്നത്. അല്ലാതെ ഒരു നല്ല നടിയെന്ന നിലയിലല്ല. എന്തിന്റെ പേരിലാണ് അവര്‍ അറിയപ്പെടുന്നത്? സോഫ്റ്റ് പോണ്‍സിലെ അഭിനയത്തിന്റെ പേരിലല്ലേ. അവര്‍ക്ക് സീറ്റ് തരപ്പെടുത്താമെങ്കില്‍ എനിക്ക് എന്തുകൊണ്ട് പാര്‍ട്ടി ടിക്കറ്റ് കിട്ടിക്കൂടാ?- കങ്കണയുടെ പ്രതികരണം ഇങ്ങനെ.

ബോളിവുഡിനെതിരായ കങ്കണയുടെ ആരോപണങ്ങള്‍ ബി.ജെ.പി. ടിക്കറ്റ് തരപ്പെടുത്താനാണെന്ന് ഊര്‍മിള കുറ്റപ്പെടുത്തിയതിനു പിന്നാലെയാണ് കങ്കണയുടെ കടന്നാ്രകമണം. അതേസമയം, ഊര്‍മിളയെ അധിക്ഷേപിച്ചതിനെതിരേ ബോളിവുഡ് താരങ്ങളും ആരാധകരും ആഞ്ഞടിച്ചു. സ്വര ഭാസ്‌കര്‍, അനുഭവ് സിന്‍ഹ തുടങ്ങിയവര്‍ ഊര്‍മിളയെ പിന്തുണച്ച് രംഗത്തെത്തി.

മയക്കുമരുന്നു മാഫിയയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ബോളിവുഡിലെ ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തി കങ്കണ മൊത്തം സിനിമാവ്യവസായമേഖലയെ സഹായിക്കണമെന്ന് ഊര്‍മിള അഭിമുഖത്തില്‍ പറഞ്ഞതോടെയാണ് ഇരുവരും തമ്മിലുള്ള അടി തുടങ്ങിയത്. ഇന്ത്യയില്‍ ഏറ്റവുമധികം മയക്കുമരുന്ന് വ്യാപാരം നടക്കുന്നത് കങ്കണയുടെ നാടായ ഹിമാചല്‍പ്രദേശിലാണ്. മയക്കുമരുന്നിനെതിരായ പോരാട്ടം അവിടെ തുടങ്ങണമെന്നും ഊര്‍മിള ആവശ്യപ്പെട്ടിരുന്നു.

pathram:
Related Post
Leave a Comment