ജലീലിന്റെ രാജിക്കായുള്ള പ്രതിഷേധത്തിനിടെ സംഘര്‍ഷം; ബല്‍റാമിന്റെ തലയ്ക്ക് പരുക്ക്

പാലക്കാട്: മന്ത്രി കെ.ടി. ജലീലിന്റെ രാജിക്കായുള്ള പ്രതിഷേധത്തിനിടെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ലാത്തിച്ചാര്‍ജ്. പാലക്കാട് ലാത്തിച്ചാര്‍ജിനിടെ വി.ടി. ബല്‍റാം എംഎല്‍എയ്ക്ക് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്ക്. സംസ്ഥാനമാകെ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തി. വി.ടി. ബല്‍റാം എംഎല്‍എ, പി.സരിന്‍ എന്നിവരെ പൊലീസ് വളഞ്ഞിട്ടടിച്ചു

ബല്‍റാമിന്റെ തലയ്ക്കാണ് പരുക്ക്. യുവമോര്‍ച്ച കോട്ടയത്തു നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ അക്രമം. പൊലീസ് ലാത്തി വീശി. മൂന്ന് റൗണ്ട് ജലപീരങ്കി ഉപയോഗിച്ചു. ബാരിക്കേഡ് മറി കടക്കാന്‍ ശ്രമിച്ച രണ്ടു പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു. ജലീലിന്റെ രാജിക്കായി കൊച്ചി എന്‍ഐഎ ഓഫിസിനു മുന്നിലും പ്രതിഷേധം. കോട്ടയത്തും കൊല്ലത്തും കോഴിക്കോട്ടും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

കെ.ടി. ജലീലിന് ഒരു നിമിഷം പോലും മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി.പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയാണ് ജലീലിന്റെ ബലമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം ലീഗിനെ ജലീല്‍ ധാര്‍മികത പഠിപ്പിക്കേണ്ടെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ എംപിയും പറഞ്ഞു.

pathram:
Leave a Comment