കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കൊവിഡ്

കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കൊവിഡ്. മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സ്വയം ഐസൊലേഷനിൽ പ്രവേശിച്ചു എന്നും താനുമായി കഴിഞ്ഞ ദിവസങ്ങളിൽ ബന്ധപ്പെട്ടവർ ആരോഗ്യവകുപ്പിൻ്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു.

‘ഇന്നലെ ക്ഷീണം തോന്നി ഞാൻ ഡോക്ടറിനെ ബന്ധപ്പെട്ടു. പരിശോധനയിൽ എനിക്ക് കൊവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞു. ഇപ്പോൾ എനിക്ക് കുഴപ്പമില്ല. ഞാൻ ഐസൊലേഷനിലാണ്. ഞാനുമായി ബന്ധപ്പെട്ട എല്ലാവരും ശ്രദ്ധിക്കുകയും ആരോഗ്യവകുപ്പിൻ്റെ നിർദ്ദേശങ്ങൾ അനുസരിക്കുകയും ചെയ്യുക’- അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

pathram desk 1:
Related Post
Leave a Comment