രക്ഷിക്കാൻ അഭ്യർത്ഥിച്ചിട്ടും വാഹനങ്ങൾ നിർത്തിയില്ല; ഷൂട്ടിംഗിനിടെ കുഴഞ്ഞു വീണ നടൻ മരിച്ചു

ഷൂട്ടിംഗിനിടെ കുഴഞ്ഞുവീണ് നടനും ‍ഡബ്ബിങ് ആർടിസ്റ്റുമായ പ്രഭീഷ് ചക്കാലക്കൽ (44) മരിച്ചു. കൊച്ചിൻ കൊളാഷ് എന്ന യൂട്യൂബ് ചാനലിനു വേണ്ടിയുള്ള ഒരു ടെലിഫിലിം ചിത്രീകരണത്തിനിടെയാണ് മരണം. ആശുപത്രിയിൽ എത്തിക്കാനായി അഭ്യർത്ഥിച്ചിട്ടും വാഹനങ്ങൾ നിർത്തിയില്ലെന്ന് സഹപ്രവർത്തകർ പറഞ്ഞു. ഏറെ വൈകി ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.

ബണ്ട് റോഡിൽ മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട ബോധവത്കരണ ടെലിഫിലിമിലാണ് പ്രഭീഷ് അഭിനയിച്ചു കൊണ്ടിരുന്നത്. തൻ്റെ വേഷം അഭിനയിച്ചതിനു ശേഷമാണ് അദ്ദേഹം കുഴഞ്ഞുവീണത്. സംഘത്തിൽ ഒപ്പമുണ്ടായിരുന്നവർ വാഹനങ്ങളോട് യാചിച്ചെങ്കിലും ആരും നിർത്തിയില്ല. ഒട്ടേറെ ടെലിഫിലിമുകളിൽ അഭിനയിക്കുകയും സിനിമകളിൽ ശബ്ദം നൽകുകയും ചെയ്തിട്ടുള്ളയാളാണ് പ്രഭീഷ്.

ജെഎസ്ഡബ്ല്യു സിമന്റ് ലിമിറ്റഡിലെ ഉദ്യോഗസ്ഥനാണ് പ്രഭീഷ്. സിഎസ്‌എസ് സംസ്ഥാന സമിതി അംഗമായും പ്രവര്‍ത്തിക്കുന്നുണ്ട്. പിതാവ്: ചക്കാലക്കൽ സിപി ജോസഫ്. മാതാവ്: പരേതയായ റീത്ത. ഭാര്യ: ജാൻസി. മകൾ: ടാനിയ. സംസ്കാരം ഇന്ന് ഉച്ചയ്ക്കുശേഷം മരട് മൂത്തേടം പള്ളിയിൽ.

pathram desk 2:
Related Post
Leave a Comment