ഹരിപ്പാട്ടെ തുണിക്കടയിൽ ‘എം.എസ്. ധോണി’ ; അമ്പരന്ന് ആരോഗ്യവകുപ്പ്

ഹരിപ്പാട്ടെ തുണികടയിൽ എത്തിയവരുടെ ലിസ്റ്റിൽ ‘ക്രിക്കറ്റ് താരം എം.എസ്. ധോണിയുടെ’ പേരും. തുണിക്കട ഉടമയ്ക്കും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് കടയിൽ എത്തിയവരുടെ പേരും ഫോൺ നമ്പരും എഴുതി സൂക്ഷിച്ചിരുന്ന ബുക്ക് പരിശോധിച്ചപ്പോഴാണ് എം.എസ്. ധോണി എന്ന പേര് കണ്ടു ഞെട്ടിയത്. സമ്പർക്ക പട്ടിക തയാറാക്കുന്നതിനു വേണ്ടി ഫോണിൽ ബന്ധപ്പെട്ടപ്പോൾ അത് വടക്കേ ഇന്ത്യയിലുള്ള മലയാളിയുടേത് ആയിരുന്നു.

ഇയാൾ കേരളത്തിലെത്തിയിട്ട് രണ്ട് വർഷമായി. തുണിക്കടയിൽ എത്തിയ മൂന്നൂറോളം പേരുടെ ഫോൺ നമ്പരുകൾ പരിശോധിച്ചപ്പോൾ പലതും വ്യാജമായിരുന്നു. ഇങ്ങനെ തെറ്റായ വിവരങ്ങൾ നൽകുന്നതു മൂലം രോഗിയുമായി സമ്പർക്കത്തിൽപ്പെട്ടവരുടെ പട്ടിക തയാറാക്കാൻ ആരോഗ്യ വകുപ്പിന് ബുദ്ധിമുട്ട് ഉണ്ടാകുകയാണ്. പല സ്ഥാപനങ്ങളിലും എത്തുന്നവർ ഇത്തരം തെറ്റായ വിവരങ്ങളാണ് നൽകുന്നതെന്നാണ് ആരോഗ്യ വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.

pathram desk 2:
Related Post
Leave a Comment