ലേഡി സൂപ്പർ സ്റ്റാർ; മഞ്ജു വാരിയരുടെ മാഷപ്പ് വിഡിയോയുമായി ആരാധകര്‍

മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണത്തിന് ഉടമയാണ് മഞ്ജു വാരിയര്‍. സിനിമ നിര്‍ത്തി നീണ്ട ഇടവേളക്ക് ശേഷം തിരിച്ചുവന്നപ്പോഴും പ്രേക്ഷകരുടെ ഇഷ്ടത്തിന് ഒരു കുറവും സംഭവിച്ചില്ല. മലയാള സിനിമയില്‍ ഏറ്റവും ആരാധകരുള്ള നടിമാരില്‍ ഒരാളും കൂടിയാണ് മഞ്ജു. മഞ്ജുവിന്‍റെ പിറന്നാളിന് മുന്നോടിയായി ആരാധകര്‍ ഒരുക്കിയ മാഷപ്പ് വിഡിയോ ഈ ഇഷ്ടത്തിന് തെളിവാണ്. സെപ്റ്റംബര്‍ 10നാണ് മഞ്ജുവിന്‍റെ പിറന്നാളള്‍.

മഞ്ജു അഭിനയിച്ച ചിത്രങ്ങളിലെ രംഗങ്ങളും ഹിറ്റ് ഡയലോഗുകളും കോര്‍ത്തിണക്കിയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. ഒപ്പം മഞ്ജുവിനെക്കുറിച്ച് പ്രശസ്തരായവര്‍ പറഞ്ഞ വാക്കുകളും വിഡിയോയില്‍ ചേര്‍ത്തിട്ടുണ്ട്. അരുൺ കെ ആർ, ഉണ്ണി സുരേന്ദ്രൻ എന്നിവർ ചേർന്ന് ഒരുക്കിയ വിഡിയോയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സനല്‍കുമാര്‍ ശശിധരന്‍റെ കയറ്റം, ചതുർമുഖം, സന്തോഷ് ശിവന്‍റെ ജാക്ക് ആന്‍ഡ് ജില്‍, സഹോദരന്‍ മധു വാരിയർ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരം എന്നിവയാണ് മഞ്ജുവിന്റെ പുതിയ ചിത്രങ്ങള്‍.

pathram desk 1:
Related Post
Leave a Comment