കങ്കണയുടെ മുംബൈയിലെ ഓഫിസ് പൊളിക്കും; സ്ഥലത്ത് വൻ പൊലീസ് സന്നാഹം

മുംബൈ: നടി കങ്കണ റനൗട്ടിന്റെ മുംബൈയിലെ ഓഫിസ് കെട്ടിടം പൊളിക്കും. നിര്‍മാണം നിയമവിരുദ്ധമെന്ന് മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ (ബിഎംസി) അധികൃതർ അറിയിച്ചു. പൊളിക്കാനായി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, മഹാരാഷ്ട്ര സര്‍ക്കാരുമായുള്ള പരസ്യ പോരിനിടെ നടി കങ്കണ ഇന്ന് മുംബൈയിലെത്തും. മൂന്നു മണിക്കാണ് എത്തുക.

പാക്ക് അധിനിവേശ കശ്‍മീരുമായി മുംബൈയെ ഉപമിച്ച് വിവാദത്തിലായ കങ്കണ, കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ വൈ പ്ലസ് കാറ്റഗറി സുരക്ഷാവലയത്തിലാണ് നഗരത്തിലെത്തുക. എന്നാല്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നടി ക്വാറന്‍റീനില്‍ പോകേണ്ടി വരുമെന്ന് മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു. നടിക്കെതിരെ ശിവസേന പ്രവര്‍ത്തകര്‍ പ്രതിഷേധിക്കാനും സാധ്യതയുണ്ട്. ലഹരിമരുന്ന് ഉപയോഗിച്ചെന്ന ആരോപണത്തില്‍ നടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

pathram desk 1:
Related Post
Leave a Comment