ബോളിവുഡ് നടന്‍ സുശാന്ത് സിങ്ങുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ നടി റിയ ചക്രവര്‍ത്തിക്ക് ജാമ്യമില്ല. ഈമാസം 22 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി എന്ന് അറിയിച്ച് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടില്ല.
എന്‍സിബിയുടെ ലോക്കപ്പിലുള്ള റിയയെ രാവിലെ ബൈക്കുളയിലെ വനിതാ ജയിലിലേക്ക് മാറ്റും. അറസ്റ്റിലായ റിയയുടെ സഹോദരന്‍ ഷോവിക്, സുശാന്തിന്‍റെ മാനേജറായിരുന്ന സാമുവേല്‍ മിരാന്‍ഡ എന്നിവരുടെ കസ്റ്റഡി കാലാവധിയും ഇന്ന് അവസാനിക്കും. ഇരുവരും ജാമ്യാപേക്ഷ സമര്‍പ്പിക്കും
Leave a Comment