ശുഭവാർത്ത! റഷ്യയിൽ സ്പുട്നിക് വാസ്കീൻ പൊതുജനങ്ങൾക്ക് നൽകിത്തുടങ്ങി

റഷ്യയുടെ ഗമാലേയ നാഷണൽ റിസേർച്ച് സെന്റർ ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജിയും റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടും (ആർ‌ഡി‌എഫ്) വികസിപ്പിച്ചെടുത്ത കോവിഡ് -19 നെതിരായ സ്പുട്നിക് 5 വാക്‌സീന്റെ ആദ്യ ബാച്ച് പൊതുജനങ്ങൾക്ക് നൽകിത്തുടങ്ങി. വാക്സീന്റെ പ്രാദേശിക വിതരണം ഉടൻ ആരംഭിക്കുമെന്ന് റഷ്യൻ ആരോഗ്യ മന്ത്രാലയം മന്ത്രാലയം അറിയിച്ചു.

ഗമാലേയ നാഷണൽ റിസർച്ച് സെന്റർ ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി വികസിപ്പിച്ചെടുത്ത പുതിയ കൊറോണ വൈറസ് അണുബാധ തടയുന്നതിനുള്ള ‘ഗാം-കോവിഡ്-വാക്’ (സ്പുട്നിക് 5) വാക്സീൻ ആദ്യ ബാച്ച് പുറത്തിക്കി. റോസ്‌ഡ്രാവ്‌നാഡ്‌സറിന്റെ (മെഡിക്കൽ ഉപകരണ റെഗുലേറ്റർ) ലബോറട്ടറികളിലെ ഗുണനിലവാര പരിശോധനകൾക്ക് സിവിൽ സർക്കുലേഷനിൽ എത്തിച്ചിട്ടുണ്ടെന്നും റഷ്യന്‍ ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

റഷ്യൻ തലസ്ഥാന നഗരിയിലെ ഭൂരിഭാഗം ജനങ്ങൾക്കും ഏതാനും മാസങ്ങൾക്കകം തന്നെ വാക്സീനേഷൻ പൂർത്തിയാക്കുമെന്ന് മോസ്കോ മേയർ സെർജി സോബിയാനിൻ പറഞ്ഞു. ഇതിനു വേണ്ട എല്ലാ സജ്ജീകരണങ്ങളും നടക്കുന്നുണ്ടെന്നാണ് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ലോകത്തെ ആദ്യത്തെ കോവിഡ് വാക്സീൻ എന്ന പേരിൽ റഷ്യൻ ആരോഗ്യ മന്ത്രാലയം ഓഗസ്റ്റ് 11 നാണ് സ്പുട്നിക് 5 എന്ന പേരിൽ റജിസ്റ്റർ ചെയ്തത്. വാക്സീന്റെ ഒന്ന്, രണ്ട് ഘട്ടങ്ങൾ പൂർത്തിയാക്കിയാണ് റജിസ്ട്രേഷൻ നടന്നത്. ഈ വാക്സീന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങൾ വിവിധ രാജ്യങ്ങളിലായി നടക്കുകയാണ്.

pathram desk 1:
Related Post
Leave a Comment