ചൈനീസ് അതിർത്തിയിൽ വീണ്ടും സംഘർഷം; ഇന്ത്യ പ്രകോപിപ്പിച്ചില്ല; വെടിയുതിര്‍ത്തത് ചൈനീസ് സൈന്യമെന്ന് കരസേന

ഇന്ത്യന്‍ സൈന്യം വെടിയുതിര്‍ത്തുവെന്ന ചൈനയുടെ ആരോപണം നിഷേധിച്ച് ഇന്ത്യ. ലഡാക്കില്‍ ഇന്ത്യന്‍ സേന പ്രകോപനമുണ്ടാക്കിയിട്ടില്ലെന്നും ആകാശത്തേക്ക് പലവട്ടം വെടിവച്ച് ഭീഷണിപ്പിപ്പെടുത്തിയത് ചൈനയാണ്. ഇന്ത്യയുടെ പട്രോളിങിനെ ചൈന തടയാന്‍ ശ്രമിച്ചു. നിയന്ത്രണരേഖ മറികടക്കാനും ശ്രമിച്ചുവെന്നും ഇന്ത്യ വ്യക്തമാക്കി.

കിഴക്കന്‍ ലഡാക്കില്‍ ഇന്നലെ രാത്രി ഇരുസൈന്യവും പരസ്പരം വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു‍. വെടിവയ്പിന് കാരണം ഇന്ത്യയെന്ന് ചൈന നേരത്തെ ആരോപിച്ചിരുന്നു.

Follow us on pathram online latest news

pathram desk 2:
Related Post
Leave a Comment