നെഞ്ചുവേദന: സ്വപ്ന സുരേഷിനെ ഐസിയുവിൽ പ്രവേശിപ്പിച്ചു

സ്വർണക്കടത്തു കേസിൽ റിമാൻഡിൽ കഴിയുന്ന സ്വപ്ന സുരേഷിനെ നെഞ്ചുവേദനയെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇസിജിയിൽ വ്യതിയാനം കണ്ടതിനാൽ മെഡിസിൻ വിഭാഗം ഐസിയുവിലാക്കി. ഹൃദ്രോഗ വിഭാഗം ഡോക്ടർമാർ പരിശോധിക്കുന്നതായി ആശുപത്രി ‌അധികൃതർ അറിയിച്ചു. കാക്കനാട് ജയിലിൽ നിന്ന് 2 ദിവസം മുൻപാണ് സ്വപ്നയെ വിയ്യൂർ വനിതാ ജയിലിൽ എത്തിച്ചത്.

നെഞ്ചുവേദന അനുഭവപ്പെടുന്നതായി വൈകിട്ടു 4 മണിയോടെ സ്വപ്ന ജയിൽ ഉദ്യോഗസ്ഥരെ അറിയിച്ചു. ജയിൽ ഡോക്ടറെത്തി പരിശോധിച്ച ശേഷമാണ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കാൻ നിർദേശിച്ചത്. തുടർന്നു പൊലീസ് കാവലിൽ ആശുപത്രിയിലെത്തിച്ചു. സ്വപ്നയ്ക്കു സുരക്ഷാ ‌ഭീഷണിയുള്ളതിനാൽ മെഡിക്കൽ കോളജ് പരിസരത്തു ശക്തമായ പൊലീസ് കാവലേർപ്പെടുത്തി.

pathram desk 1:
Related Post
Leave a Comment