സ്വപ്‌ന സുരേഷിന് നെഞ്ചുവേദന, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തൃശൂർ : തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ നെഞ്ചുവേദനയെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രക്തസമ്മർദത്തിലുണ്ടായ ഏറ്റക്കുറച്ചിലാണ് നെഞ്ചുവേദനയ്ക്കിടയാക്കിയതെന്നും മറ്റ് ഗൗരവമായ പ്രശ്നങ്ങളില്ലെന്നുമാണ് പ്രാഥമിക പരിശോധനയിൽ ലഭിക്കുന്ന വിവരം. വിശദമായ പരിശോധനകൾ നടന്നുവരികയാണ്. രണ്ട് ദിവസം ജയിലിൽ നിരീക്ഷണത്തിൽ കഴിയേണ്ടിവരുമെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കിയത്.

കാക്കനാട് ജയിലിൽ കഴിയുകയായിരുന്ന സ്വപ്ന സുരേഷിനെ വെള്ളിയാഴ്ചയാണ് വിയ്യൂർ ജയിലിലേക്ക് മാറ്റിയത്. അതീവ സുരക്ഷാവിഭാഗം ജയിലിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്.

pathram desk 1:
Related Post
Leave a Comment