ആറന്മുളയിൽ കൊവിഡ് രോഗിയായ യുവതിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ചു

ആറന്മുളയിൽ കൊവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ചു.108 ആംബുലൻസ് ഡ്രൈവറാണ് പീഡിപ്പിച്ചത്. കായംകുളം കീരിക്കാട് സ്വദേശി നൗഫലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചികിത്സ കേന്ദ്രത്തിലേക്ക് കൊണ്ട് പോകും വഴിയാണ് ആബുലൻസ് ഡ്രൈവറായ നൗഫൽ യുവതിയെ പീഡിപ്പിച്ചത്.

ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

ആറന്മുളയിൽ 108 ആംബുകലൻസിന് ഉള്ളിൽ കോവിഡ്‌ രോഗിയെ പീഡിപ്പിച്ച സംഭവത്തിൽ ആംബുലൻസ്‌ പൈലറ്റ് നൗഫലിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ആംബുലൻസ്‌ ദുരുപയോഗം ചെയ്ത സംഭവത്തിൽ ഇയാൾക്കെതിരെ തുടർ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

pathram desk 2:
Related Post
Leave a Comment