തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 2655 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2111 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
11 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. 2433 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 61 പേർ ആരോഗ്യ പ്രവർത്തകരാണ്. കഴിഞ്ഞ 24 മണ്കകൂർ 40162 സാമ്പിളുകൾ പരിശോധിച്ചതായും ഇപ്പോൾ സംസ്ഥാനത്താകെ 21800 കോവിഡ് ആക്ടീവ് കേസുകളാണുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.
തിരുവനന്തപുരം ജില്ലയിലാണ് ഇന്നും ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 590 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 4451 രോഗികളാണ് തലസ്ഥാന ജില്ലയിൽ ഉള്ളത്. തിരുവനന്തപുരത്ത് തീര പ്രദേശങ്ങളിൽ നിന്ന് മാറി മിക്ക പ്രദേശങ്ങളിലും കോവിഡ് റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും തിരുവനന്തപുരത്ത് കൂടുതൽ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് 23 സർക്കാർ ചെയ്തു 10 സ്വകാര്യ ലാബുകളിലുമുൾപ്പെടെ 33 സ്ഥലങ്ങളിൽ ആർടിപിസി പരിശോധനാ സൗകര്യം ഉണ്ട്. ഇത് കൂടാതെ 800 ഓളം സർക്കാർ ലാബുകളിലം 300 ഓളം സ്വകാര്യ ലാബുകളിലും ആന്റിജൻ പരിശോധന തുടങ്ങിയ പരിശോധനകൾ നടത്തുന്നുണ്ട്. ലാബ് സൗകര്യം കൂട്ടിയതോടെ പരിശോധനകൾ വലിയ തോതിൽ വർധിപ്പിക്കാൻ സാധിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
Leave a Comment