ലഹരിമരുന്ന്: നടിയുടെ ഫ്ലാറ്റില്‍ റെയ്ഡ്; ചോദ്യംചെയ്യലിന് ഹാജരാകാന്‍ നടി സഞ്ജനയോടും ആവശ്യപ്പെട്ടു

ബെംഗളൂരു ലഹരിമരുന്ന് കേസില്‍ കന്നഡ സിനിമാമേഖലയിലെ കൂടുതല്‍പേര്‍ കുടുങ്ങുമെന്ന സൂചന നല്‍കി സെന്‍ട്രല്‍ കൈംബ്രാഞ്ച്. നടി രാഗിണി ദ്വിവേദിയുടെ യെലഹങ്കയിലെ ഫ്ലാറ്റില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തുന്നു. ചോദ്യംചെയ്യലിന് രാഗിണി ദ്വിവേദി ഇന്ന് ഹാജരാകാനിരിക്കെയാണ് പരിശോധന.

ഹാജരാകാന്‍ ശനിയാഴ്ചവരെ സമയം ചോദിച്ചെങ്കിലും സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് നിരസിച്ചിരുന്നു. ചോദ്യംചെയ്യലിന് ഹാജരാകാന്‍ നടി സഞ്ജന ഗല്‍റാണിയോടും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. കേസില്‍ അറസ്റ്റിലായ ഇന്ദ്രജിത്ത് ലങ്കേഷിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കുമെതിരെയുള്ള അന്വേഷണം.

ലഹരി വിവാദവുമായി ബന്ധപ്പെട്ട് രാഗിണി ദ്വിവേദിയുടെ സുഹൃത്ത് രവി ശങ്കറിനെ സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇയാൾക്ക് ലഹരിമാഫിയയുമായി അടുത്തബന്ധമുള്ളതയാണ് സെൻട്രൽ ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ. കന്നഡ ചലച്ചിത്ര മേഖലയുമായി ബന്ധമുള്ള മറ്റൊരാളും അറസ്റ്റിലായതായി സൂചനയുണ്ട്. സഞ്ജന ഗൽറാണിയുടെ സഹായി രാഹുലാണിതെന്നാണ് സൂചന.

pathram:
Related Post
Leave a Comment