നടന്‍ ദിലീപിന്റെ സഹോദരന്‍ കോവിഡ് ബാധിച്ച് മരിച്ചു

മുംബൈ : വിഖ്യാത ബോളിവുഡ് നടന്‍ ദിലീപ് കുമാറിന്റെ സഹോദരന്‍ എഹ്‌സാന്‍ ഖാന്‍ കോവിഡ് ബാധിച്ച് മരിച്ചു. 90 വയസ്സായിരുന്നു. ദിലീപ് കുമാറിന്റെ കുടുംബത്തിന് വേണ്ടി അദ്ദേഹത്തിന്റെ കുടുംബസുഹൃത്തായ ഫൈസല്‍ ഫറൂഖിയാണ് ഇക്കാര്യം അറിയിച്ചത്.

ഇവരുടെഇളയ സഹോദരന്‍ അസ്ലം ഖാനും(88) നേരത്തെ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലിരിക്കെ ഇക്കഴിഞ്ഞ ഓ?ഗസ്റ്റ് 21 നാണ് അസ്ലം മരിക്കുന്നത്. മഞ്ഞപ്പിത്തവും പ്രമേഹവും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെയും തുടര്‍ന്ന് അവയങ്ങളുടെ പ്രവര്‍ത്തനം തകരാറിലായതാണ് അദ്ദേഹത്തിന്റെ മരണകാരണമായത്.

ഓ?ഗസ്റ്റ് 15 നാണ് അസ്ലമിനെയും എഹ്‌സാനെയും മുംബൈ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ശ്വസന സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിക്കുന്നത്.

pathram:
Related Post
Leave a Comment