സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം

സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

പത്തനംതിട്ടയില്‍ കരുണാകരന്‍ എന്ന 67 കാരനാണ് മരിച്ചത്. വഴമുട്ടം സ്വദേശിയാണ് കരുണാകരന്‍. കരള്‍ സംബന്ധമായ അസുഖങ്ങളുമുണ്ടായിരുന്നു. ആലപ്പുഴയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ചെങ്ങന്നൂര്‍ സ്വദേശിയും കൊവിഡ് ബാധിച്ച് മരിച്ചു. കല്ലിശ്ശേരി അറേപ്പുറത്ത് ജയ്മോന്‍(64) ആണ് മരിച്ചത്. ഒരാഴ്ചയായി ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. സമ്പര്‍ക്കത്തിലൂടെയാണ് ജയ്മോന് രോഗം ബാധിച്ചത്. ശ്വാസ തടസമടക്കള്ള അസുഖങ്ങള്‍ക്ക് വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു ജയ്മോന്‍. ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു മരണം.

കണ്ണൂരില്‍ കൊവിഡ് ചികിത്സയിലിരുന്ന 84 കാരി മരിച്ചു. തളിപ്പറമ്പ് സ്വദേശിനി യശോദ ആണ് മരിച്ചത്. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ആന്റിജന്‍ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. വാര്‍ധക്യ സഹജമായ നിരവധി അസുഖങ്ങള്‍ ഉണ്ടായിരുന്നു.

pathram:
Related Post
Leave a Comment