ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം കിടപ്പുമുറിയില്‍ കട്ടിലിന് കീഴില്‍കുഴിച്ചിട്ടു

അഗര്‍ത്തല : ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം കിടപ്പുമുറിയില്‍ കട്ടിലിന് കീഴില്‍കുഴിച്ചിട്ട ശേഷം സ്ത്രീ പോലീസിലെത്തി കീഴടങ്ങി. ത്രിപുരയിലെ ദലൈ ജില്ലയിലെ ഗന്ധാ ചേരിയിലെ ഗ്രാമത്തില്‍ നടന്ന സംഭവത്തില്‍ സഞ്ജിത് റിയാംഗ് ആണ് കൊല്ലപ്പെട്ടത്.

ഭാര്യ ഭാരതി റിയാംഗാണ് കീഴടങ്ങിയത്. വ്യാഴാഴ്ച ഉച്ചയോടെയാണു യുവതി ഭര്‍ത്താവിനെ കൊന്നത്. മൃതദേഹം അന്നു രാത്രി വീട്ടില്‍നിന്ന് പൊലീസ് കണ്ടെടുത്തു. അഗര്‍ത്തലയില്‍ നിന്നും 200 കി.മീ കിഴക്ക് മാറിയുള്ള ഉള്‍നാടന്‍ ഗ്രാമമാണ് ഗന്ധാചേരി.

മണ്ണില്‍ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹം. യുവാവിന്റെ തലയില്‍ കനമുള്ള വസ്തുകൊണ്ട് അടി കിട്ടിയതായി പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ. പ്രതിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണ്. ദമ്പതികള്‍ക്ക് ആറ് വയസ്സുള്ള മകളുണ്ട്. കൊലപാതകത്തിലേക്ക് നയിച്ച സംഭവം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

pathram:
Related Post
Leave a Comment