യുഎഇയില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം

ദുബായ്: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ മുന്നണി പോരാളികളായ ആരോഗ്യപ്രവര്‍ത്തകരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് യുഎഇ. 700 കുട്ടികള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. യുഎഇയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 12-ാം ക്ലാസ്സ് പൂര്‍ത്തിയാക്കുംവരെ ഇവര്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ കൊറോണ പ്രതിരോധത്തിനായി ത്യാഗസന്നദ്ധരായി നിലകൊള്ളുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചാണ് യുഎഇയുടെ നടപടി.

pathram:
Related Post
Leave a Comment