സ്വര്‍ണ വില വീണ്ടും കൂടി

42,000 രൂപയില്‍നിന്ന് 38,000ത്തിലേയ്ക്ക് ഇടിഞ്ഞശേഷം സംസ്ഥാനത്ത് വ്യാഴാഴ്ച സ്വര്‍ണവില പവന് 240 രൂപ വര്‍ധിച്ചു. 38,240 രൂപയായാണ് കൂടിയത്. ഗ്രാമിന് 4780 രൂപയുമായി. ബുധനാഴ്ച സ്വര്‍ണ വില 240 രൂപ കുറഞ്ഞ് 38,000 രൂപയിലെത്തിയിരുന്നു.

ആഗോള വിപണിയില്‍ കഴിഞ്ഞദിവസം നേട്ടമുണ്ടായെങ്കിലും ഔണ്‍സിന് 1,952.11 ഡോളര്‍ നിലവാരത്തിലേയ്ക്ക് തിരിച്ചെത്തി. ഡോളര്‍ കരുത്താര്‍ജിച്ചതും യു.എസ്.-ചൈന ചര്‍ച്ചകളിലെ ശുഭ സൂചനകളും ഓഹരി വിപണികളിലെ നേട്ടവും സാമ്പത്തിക ഉത്തേജന പാക്കേജിന്റെ ഫലം വിവിധ മേഖലകളില്‍ ദൃശ്യമായി തുടങ്ങിയതുമാണ് സ്വര്‍ണ വിലയിലെ ചാഞ്ചാട്ടത്തിനുപിന്നില്‍.

pathram:
Related Post
Leave a Comment