കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്ക് ജാമ്യം. കേസിലെ നാലു പ്രതികള്‍ക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഒന്നാം പ്രതി റഫീഖ്, രണ്ടാം പ്രതി രമേശന്, മൂന്നാം പ്രതി ശരത്, നാലാം പ്രതി അഷ്റഫ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
ഷംനയുടെ പരാതിയില്‍ അന്വേഷണം തുടങ്ങിയിട്ട് രണ്ട് മാസം പിന്നിടുന്നു. ജുണില്‍ തുടങ്ങിയ അന്വേഷണം അറുപത് ദിവസം പിന്നിട്ടിട്ടും പൊലീസിന് കുറ്റപത്രം സമര്‍പ്പിക്കാനോ കൃത്യമായ തെളിവുകള്‍ കണ്ടെത്താനോ സാധിക്കാതിനാലാണ് മുഖ്യപ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്.
അതേസമയം പ്രതികള്‍ക്ക് സ്വര്‍ണക്കടത്ത് ബന്ധം സംശയിച്ച കേസില്‍ ഇതുസംബന്ധിച്ച് കാര്യമായ അന്വേഷണം നടന്നിട്ടില്ല. വിവാഹ ആലോചനയുടെ പേരില്‍ ബന്ധം സ്ഥാപിച്ച ശേഷം ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ചതാണ് കേസ്. ഷംനയുടെ മരടിലെ വീട്ടിലും പ്രതികള്‍ എത്തിയിരുന്നു. ഷംനയ്ക്കു പിന്നാലെ മോഡലുകളായ മറ്റു ചില പെണ്‍കുട്ടികളും പ്രതികള്‍ക്കെതിരെ പരാതിയുമായെത്തിയിരുന്നു.
നേരത്തെ കേസിലെ മൂന്ന് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.
Leave a Comment