ഭാര്യ അറിയാതെ മകളുടെ അശ്ലീലചിത്രങ്ങള്‍ എടുത്ത് ലാപ്ടോപ്പില്‍ സൂക്ഷിച്ച പിതാവ് അറസ്റ്റില്‍. പിതാവിന്റെ അശ്ലീല പ്രവര്‍ത്തികളില്‍ മടുത്ത മകള്‍ നല്‍കിയ പരതിയിലാണ് ഇയാളെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
ഹൈദരാബാദിലാണ് സംഭവം നടന്നത്. ആദ്യ ഭാര്യയുടെ മരണത്തിന് ശേഷം രണ്ടാം വിവാഹം കഴിച്ചിരുന്നു പ്രതി. രണ്ടാം ഭാര്യയുടെ മകള്‍ക്കാണ് ദുരവസ്ഥ നേരിടേണ്ടി വന്നത്. ഭാര്യ അറിയാതെ ഇയാള്‍ മകളുടെ അശ്ലീല ഫോട്ടോകള്‍ എടുക്കാന്‍ തുടങ്ങിയിരുന്നു. എടുത്ത ചിത്രങ്ങളെല്ലാം പ്രതി ലാപ്ടോപ്പില്‍ സേവ് ചെയ്ത് വെച്ചിരുന്നു. പ്രതിയുടെ മകള്‍ ഒരിക്കല്‍ ലാപ്ടോപ്പ് പരിശോധിച്ചപ്പോഴാണ് പിതാവിന്‍റെ പ്രവര്‍ത്തികള്‍ പുറത്തുവന്നത്.
പിതാവിന്റെ ലാപ്‌ടോപ്പില്‍ അവളുടെ അശ്ലീല ചിത്രങ്ങള്‍ കണ്ടപ്പോള്‍ തന്നെ ആദ്യം അമ്മയോട് പരാതിപ്പെട്ടു. പിന്നീട് നാചാരം പോലീസ് സ്റ്റേഷനില്‍ എത്തി പിതാവിനെതിരെ പരാതി നല്‍കുകയായിരുന്നു. അതേസമയം പ്രതിയെ അറസ്റ്റ് ചെയ്തതിന് ശേഷം നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് കോവിഡ് ബാധിച്ചതായും കണ്ടെത്തി.
Leave a Comment