സുശാന്തിന്റെ പോസ്റ്റുമോർട്ടത്തിൽ സംശയം; ഡോക്ടർമാരെ ചോദ്യം ചെയ്യാൻ സിബിഐ

സുശാന്ത് സിംഗ് രജ്പുത്തിന്റെ പോസ്റ്റുമോർട്ടത്തിൽ സംശയം ഉന്നയിച്ച് എയിംസ്. സിബിഐ സംഘം മുംബൈ കൂപ്പർ ആശുപത്രിയിൽ എത്തി സുശാന്തിന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാരെ ചോദ്യം ചെയ്യും.

സുശാന്തിന്റെ മൃതദേഹത്തിൽ ചില മുറിവുകൾ ഉണ്ടായിരുന്നുവെന്ന സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് സിബിഐ വിശദമായ അന്വേഷണത്തിന് ഒരുങ്ങുന്നത്. സുശാന്തിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് കൊണ്ടുപോകുന്നതിന് സാക്ഷിയായ ചിലരാണ് മുറിവ് സംബന്ധിച്ച കാര്യം സിബിഐ സംഘത്തോട് വിശദീകരിച്ചത്. സുശാന്തിന്റെ ഒരു കാലിന് ഒടിവോ മറ്റ് പരുക്കോ ഉണ്ടായിരുന്നുവെന്ന സാക്ഷി മൊഴിയാണ് സിബിഐയുടെ മുന്നിൽ പ്രധാന സംശയമായുള്ളത്. എയിംസിലെ ഡോക്ടർമാരുമായി അന്വേഷണ ഉദ്യോഗസ്ഥർ ഇക്കാര്യം വിശകലനം ചെയ്യുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോസ്റ്റുമോർട്ടത്തിൽ സംശയമുണ്ടെന്ന് എയിംസ് അധികൃതർ വ്യക്തമാക്കിയത്. സന്ദർഭത്തിന് യോജിക്കാത്ത ചില പരാമർശങ്ങൾ പോസ്റ്റുമോർട്ടത്തിൽ ഉണ്ടെന്നും എയിംസ് അധികൃതർ സിബിഐയോട് വിശദീകരിച്ചു.

അതേസമയം, മയക്കു മരുന്ന് സംഘവുമായി നടി റിയാ ചക്രവർത്തിക്ക് ബന്ധമുണ്ടോ എന്ന കാര്യവും സിബിഐ പരിശോധിക്കും. നാർക്കോ ടെസ്റ്റ് സെല്ലിന്റെ സഹായത്തോടെയാണ് സിബിഐ ഇക്കാര്യം പരിശോധിക്കുന്നത്.

pathram desk 1:
Related Post
Leave a Comment