പൊക്കിൾകൊടി കൊറോണ വൈറസ് വഴി മറുപിള്ളയിലേക്ക്; കുഞ്ഞിനെ നഷ്ടപ്പെട്ടു

മുംബൈ: കോവിഡ് ബാധിച്ച് യുവതിയുടെ ഗർഭം അലസി. 2 മാസം ഗർഭിണിയായിരുന്ന മുംബൈ നിവാസിക്കാണ് കോവിഡ് ബാധിച്ചത്. ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരിയായിരുന്നു ഇവർ. യുവതിയുടെ പൊക്കിൾകൊടി വഴി മറുപിള്ളയിലേക്ക് സഞ്ചരിച്ച വൈറസ് ഭ്രൂണത്തിന് വീക്കം ഉണ്ടാക്കി എന്നാണ് കാന്തിവ്‌ലിയിലെ ഇഎസ്‌ഐ ആശുപത്രിയുടെ സഹകരണത്തോടെ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) ഗവേഷണ വിഭാഗം നടത്തിയ പഠനത്തിലെ കണ്ടെത്തൽ.

അതേസമയം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ശമനമില്ല. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 60,927 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 848 പേര്‍ കൂടി മരണമടഞ്ഞു. ഇതോടെ രാജ്യത്ത് ഇതുവരെ 31,67,324 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 58,390 പേര്‍ മരണമടഞ്ഞു. 24,04,585 പേര്‍ രോഗമുക്തരായി. എന്നാല്‍ 7,04,348 പേര്‍ ചികിത്സയിലുണ്ടെന്ന് കേരന്ദ ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

66,000 ഓളം പേര്‍ രോഗമുക്തരായി എന്ന ആശ്വാസവും ഇന്നത്തെ ദിവസത്തിനുണ്ട്. അതിനിടെ, ലോകത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 2,38,11,639 ആയി. 8.17 ലക്ഷം പേര്‍ മരണമടഞ്ഞു. കഴിഞ്ഞ 24 മണിക്കുറിനുള്ളില്‍ രണ്ടരലക്ഷത്തോളം പേര്‍ പുതുതായി രോഗബാധിതരായി. അമേരിക്കയില്‍ 39,000 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ആകെ 5,915,630 പേര്‍ രോഗികളായി. 181,114 പേര്‍ മരണമടഞ്ഞു. ബ്രസീലില്‍ 3,627,217 ആളുകള്‍ രോഗബാധിതരായപ്പോള്‍ 115,451 പേര്‍ മരണമടഞ്ഞു. റഷ്യയില്‍ 961,493ആളുകള്‍ രോഗികളായപ്പോള്‍ 16,448 പേര്‍ മരണമടഞ്ഞു. അമേരിക്കയും ബ്രസീലും മെക്‌സിക്കോയുമാണ് മരണസംഖ്യയില്‍ മുന്നില്‍ മെക്‌സിക്കോയില്‍ 60,800 പേര്‍ മരണമടഞ്ഞു. മരണസംഖ്യയില്‍ നാലാമത് ഇന്ത്യയാണ് .58,390 പേര്‍ ഇതിനകം മരണമടഞ്ഞു.

pathram:
Related Post
Leave a Comment