കോവിഡ്: ലോകത്ത് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ മുന്നില്‍; രോഗ ബാധിതരുടെ എണ്ണം 32 ലക്ഷത്തിലേക്ക്‌

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷത്തിലേക്കടുത്തു. ലോകത്ത് പ്രതിദിന രോഗികളുടെ എണ്ണം ഇന്ത്യയിലാണ് കൂടുതല്‍.
കഴിഞ്ഞ 24 മണിക്കൂറിനിടെ 60,975 പേര്‍ക്കാണ് പുതിയതായി കോവിഡ്-29 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 31,67,324 ആയി. 24 മണിക്കൂറിനിടെ 848 പേരാണ് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്.

ആകെ മരണസംഖ്യ 58,390 ആയി. 7,04,348 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 24,04,585 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്രആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രതിദിന കണക്ക് ഇന്നും അറുപതിനായിരം കടന്നേക്കും. മഹാരാഷ്ട്രയിലും ആന്ധ്രയിലുമാണ് രോഗബാധ ക്രമാതീതമായി ഉയരുന്നത്. രോഗമുക്തി നിരക്ക് 75.27 ശതമാനമായി ഉയർന്നു.

ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാറിന് കോവിഡ് സ്ഥിരീകരിച്ചു. അൺലോക്ക് ഡൗൺ 4 ന്റെ മാർഗരേഖ ഉടൻ പുറത്തിറങ്ങും. ഡൽഹി മെട്രോ സർവീസ് പുനരാരംഭിക്കാൻ അനുമതി നൽകുമെന്നാണ് സൂചന. മഹാരാഷ്ട്രയില്‍ 11,015 പേര്‍ രോഗ ബാധിതരായി. ആന്ധ്രയില്‍ 8,601ഉം തമിഴ്നാട്ടിൽ 5967 പേർക്കും രോഗം സ്ഥിരീകരിച്ചു. കർണാടകയിൽ 5851 പേരാണ് ഇന്നലെ രോഗബാധിതരായത്.

pathram:
Leave a Comment