ഓണാഘോഷത്തിന് കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച മേഖലകളിൽ ഇളവുകൾ നൽകിയേക്കാം. എങ്കിലും കർശന നിയന്ത്രണങ്ങളോടെയുള്ള ഓണമായിരിക്കും കണ്ടെയ്ൻമെന്റ് സോണുകളിൽ ഉണ്ടാകുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉൾപ്പെടെ പലയിടത്തും ഓണക്കാല വിപണിയിൽ ബദൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണുകളിൽ ഓണാഘോഷ പരിപാടികൾ ഒന്നുമുണ്ടാകില്ല. ഓൺലൈൻ ഓണാഘോഷത്തിനു ക്ലബ്ബുകൾ ഉൾപ്പെടെ മുൻപോട്ടു വരുന്നുണ്ട്.
ചില മേഖലകളിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ ഓണത്തിന്റെ ഭാഗമായി ഇളവുകൾ നൽകിയിട്ടുണ്ട്. ഓണം കഴിയുന്നതു വരെ 9 മുതൽ 5 വരെ കർശന നിർദേശങ്ങളോടെ അവശ്യ സാധന കടകൾ തുറക്കാൻ ചിലയിടങ്ങളിൽ അനുമതി നൽകിയിട്ടുണ്ട്.
കണ്ടെയ്ൻമെന്റ് സോണുകളാക്കി മാറ്റിയ മിക്ക വാർഡുകളിലും ഡോർ ഡെലിവറി സംവിധാനം ആരംഭിക്കുന്നുണ്ട്. മിക്ക സ്ഥലത്തും വൊളന്റിയർമാർ മുഖേനയാണു ഡോർ ഡെലിവറി അനുവദിച്ചിരിക്കുന്നത്. ഇതിനായി വൊളന്റിയർമാർക്കു പ്രത്യേക പാസ് നൽകും. ഇതിനു പുറമേ, ആവശ്യാനുസരണം ഹോം ഡെലിവറി നടത്തുന്ന സംരംഭങ്ങളും ആരംഭിച്ചിട്ടുണ്ട്. അവശ്യ സാധനങ്ങൾ വാട്സാപ് നമ്പറിൽ അറിയിച്ചാൽ വീട്ടിലെത്തിക്കുന്ന സംവിധാനമാണിത്.
Leave a Comment