യാത്ര തടയരുത്; മെട്രോ, ബസ് സർവീസ് ആരംഭിക്കും; അൺലോക്ക് നാലാം ഘട്ടം, കൂടുതൽ ഇളവുകൾ

ന്യൂഡൽഹി: അൺലോക്ക് നാലാം ഘട്ടത്തിൽ മെട്രോ ട്രെയിൻ സർവീസുകളുൾപ്പെടെ പുനരാരംഭിക്കാൻ കേന്ദ്ര സർക്കാർ നീക്കം. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇതു സംബന്ധിച്ചു ഉത്തരവ് പുറത്തിറക്കും. നിരവധി സംസ്ഥാനങ്ങൾ മെട്രോ സർവീസുകൾ പുനരാരംഭിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.

മെട്രോ ട്രെയിനുകളിൽ ഒരു മണിക്കൂറിൽ കൂടുതൽ ആളുകൾ ചെലവഴിക്കുന്നില്ല. അതിനാൽ കർശനമായ മുൻകരുതലുകളോടെ സർവീസുകൾ പുനരാരംഭിക്കാൻ സാധിക്കും. അന്തർസംസ്ഥാന യാത്രകൾ തടയരുതെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കത്ത് എഴുതി. എയർകണ്ടിഷൻ ചെയ്ത ബസുകളുൾപ്പെടെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ബസ് സർവീസുകളും ആരംഭിക്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങളും സിനിമ തിയേറ്ററുകളും തുറക്കുന്ന കാര്യത്തിൽ വ്യക്തതയായില്ല. കേന്ദ്രം ഇളവുകൾ പ്രഖ്യാപിച്ചാലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടായിരിക്കും. മാർച്ച് 24നാണ് രാജ്യവ്യാപകമായി ലോക്ഡൗൺ പ്രഖ്യാപിച്ചത്. ഘട്ടംഘട്ടമായാണ് ലോക്ഡൗണിൽ ഇളവുകൾ നൽകി വരുന്നത്. 31 ലക്ഷം േപർ രാജ്യത്ത് കോവിഡ് ബാധിതരായി. 57,000 പേർ മരിച്ചു. അൺലോക്ക് മൂന്നാം ഘട്ടത്തിൽ ജിംനേഷ്യവും യോഗ സെന്ററുകളും തുറക്കാൻ അനുമതി നൽകിയിരുന്നു.

pathram desk 2:
Leave a Comment