‘അദ്ദേഹത്തിന്റെ ഒരു ഭാഗം എന്നുള്ളില്‍ വളരുന്നു’; ഗര്‍ഭിണിയായതിന്റെ സന്തോഷം പങ്കുവച്ച് പേളി മാണി

മലയാളി പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട താര ദമ്പതികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ഇരുവരും ജീവിതത്തിലെ എല്ലാ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോൾ താൻ അമ്മയാകാനൊരുങ്ങുന്നെന്ന വിശേഷമാണ് പേളി ഫേസ്ബുക്കിലൂടെ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. അതും വീഡിയോ പോസ്റ്റ് ചെയ്ത്. തങ്ങൾ പരസ്പരം ഇഷ്ടം തുറന്നു പറഞ്ഞിട്ട് രണ്ടു വർഷമായെന്നും പേളി വീഡിയോയിൽ പറയുന്നു.

“ഞങ്ങള്‍ പ്രൊപോസ് ചെയ്‍ത് രണ്ട് വര്‍ഷമാകുന്നു. ഇന്ന് അദ്ദേഹത്തിന്റെ ഒരു ഭാഗം എന്നുള്ളില്‍ വളരുന്നു. ഞങ്ങള്‍ നിന്നെ സ്‍നേഹിക്കുന്നു ശ്രീനിഷ്” – ഈ വാക്കുകളോടെയാണ് പേളി വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് അവതാരകയും നടിയുമായ പേളിയും നടനായ ശ്രീനിഷ് അരവിന്ദും പരിചയപ്പെട്ടത്. 2019 ലാണ് ഇരുവരും വിവാഹിതരായത്.  ഹിന്ദു-ക്രിസ്ത്യൻ ആചാരപ്രകാരമായിരുന്നു ഇവരുടെ വിവാഹം.

pathram desk 1:
Related Post
Leave a Comment