തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയ്ക്ക് മുമ്പിൽ പ്രതിഷേധിച്ച ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ദേശവിരുദ്ധർക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി രാജിവെക്കും വരെ ബിജെപി പ്രതിഷേധം തുടരുമെന്ന് സുരേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരം വിമാനത്താവള വികസനത്തിനെതിരായ പ്രമേയ ചർച്ചയിൽ ഒ.രാജഗോപാൽ എം.എൽ.എയെ സംസാരിക്കാൻ അനുവദിക്കാതിരുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് അദ്ദേഹം ആരോപിച്ചു. പ്രതിഷേധം ഒ.രാജഗോപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോർജ് കുര്യൻ, പി.സുധീർ, വൈസ് പ്രസിഡൻ്റ് വി.ടി രമ, സെക്രട്ടറിമാരായ എസ്.സുരേഷ്, സി.ശിവൻകുട്ടി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
- pathram desk 1 in BREAKING NEWSKeralaLATEST UPDATESMain sliderNEWS
കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്തു
Related Post
Leave a Comment