ഇന്ത്യ–പാക്ക് അതിർത്തിയിൽ 5 നുഴഞ്ഞുകയറ്റക്കാർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ന്യൂഡൽഹി : പഞ്ചാബിലെ ഇന്ത്യ– പാക്കിസ്ഥാൻ അതിർത്തിയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച 5 പേരെ ബിഎസ്എഫ് വെടിവച്ചുകൊന്നു. ശനിയാഴ്ച പുലര്‍ച്ചെ 4. 45 ന് പഞ്ചാബിലെ തരൺതാരൺ ജില്ലയിലെ ഖേംകാരന്‍ അതിര്‍ത്തി പ്രദേശത്തിലൂടെയാണ് ഇവർ നുഴഞ്ഞു കയറാൻ ശ്രമിച്ചത്. ഇതു ശ്രദ്ധയിൽപെട്ട ബിഎസ്എഫ് ജവാന്മാർ തടയാൻ ശ്രമിച്ചു. ഇതോടെ ഇവർ സൈനികർക്കു നേരേ വെടിയുതിർത്തു. തുടർ‌ന്ന് ബിഎസ്എഫ് നടത്തിയ തിരിച്ചടിയിലാണ് നുഴഞ്ഞുകയറ്റക്കാർ കൊല്ലപ്പെട്ടതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

pathram desk 1:
Related Post
Leave a Comment