പത്തു വര്‍ഷത്തിനിടെ ലൈംഗികമായി പീഡിപ്പിച്ചത് 5000ത്തിലധികം തവണ ; പിന്നില്‍ സമൂഹത്തിലെ ഉന്നതര്‍, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി പോലീസ് എഫ്‌ഐആര്‍

ഹൈദരാബാദ്: പത്തു വര്‍ഷത്തിനിടെ ലൈംഗികമായി പീഡിപ്പിച്ചത് അയ്യായിരത്തിലേറെ തവണ; പിന്നില്‍ പ്രവര്‍ത്തിച്ചത് സമൂഹത്തിലെ ഉന്നതര്‍ ഉള്‍പ്പെടെ നൂറിലേറെ പേര്‍. ഒരു പരാതിയുടെ ഞെട്ടലില്‍നിന്ന് ഇപ്പോഴും മോചിതരായിട്ടില്ല പഞ്ചഗുട്ട പൊലീസ്. 25 വയസ്സുള്ള യുവതിയാണ് കഴിഞ്ഞ ദിവസം ഞെട്ടിപ്പിക്കുന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. ഹൈദരാബാദ് സ്വദേശിയായ ഇവര്‍ പറഞ്ഞതെല്ലാം അസാധാരണ സംഭവങ്ങള്‍. പരാതിയില്‍ കഴമ്പുണ്ടെന്നു വ്യക്തമായതോടെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.

42 പേജുള്ള എഫ്‌ഐആറില്‍ 41 പേജിലും പെണ്‍കുട്ടിയെ പീഡിപ്പിച്ചവരെപ്പറ്റിയുള്ള വിവരങ്ങളാണ്. രാഷ്ട്രീയക്കാര്‍, വിദ്യാര്‍ഥി പ്രസ്ഥാനങ്ങളിലെ നേതാക്കള്‍, ചലച്ചിത്രമാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവരെല്ലാം ഈ പട്ടികയിലുണ്ട്. ഏതാനും വനിതകളും തന്നെ പീഡിപ്പിച്ചെന്നു പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.

2009 ജൂണിലായിരുന്നു പെണ്‍കുട്ടിയുടെ വിവാഹമെന്ന് പൊലീസ് പറയുന്നു. മൂന്നു മാസത്തിനു ശേഷം ഭര്‍തൃവീട്ടിലെ പലരും ലൈംഗികമായി പീഡിപ്പിക്കാന്‍ തുടങ്ങി. ഇത് ഒന്‍പതു മാസത്തോളം നീണ്ടു. 2010 ഡിസംബറില്‍ വിവാഹമോചനം നേടി തിരികെ വീട്ടിലെത്തി. പീന്നീട് പഠനം തുടര്‍ന്നു.

ബിരുദമെടുത്തതിനു ശേഷം പെണ്‍കുട്ടി പഠനം അവസാനിപ്പിച്ചതായും പൊലീസ് പറയുന്നു. അതിനിടയില്‍ പല തവണ പീഡിപ്പിക്കപ്പെട്ടു. ഭീഷണിപ്പെടുത്തി സ്വകാര്യ ചിത്രങ്ങളും വിഡിയോകളും പകര്‍ത്തി. പല തവണ കൂട്ടബലാത്സംഗത്തിന് ഇരയായി. ഒട്ടേറെ തവണ നിര്‍ബന്ധിത ഗര്‍ഭഛിദ്രവും നടത്തി. പെണ്‍കുട്ടിയുടെ ശരീരത്തില്‍ സിഗററ്റ് കൊണ്ടു പൊള്ളിച്ച പാടുകളുമുണ്ടായിരുന്നു. ലഹരിവസ്തുക്കള്‍ നല്‍കിയ ശേഷം നഗ്‌നയായി നൃത്തം ചെയ്യിച്ചുവെന്നും പരാതിയില്‍ പറയുന്നു. പീഡനം ചെറുത്തപ്പോഴെല്ലാം ആയുധങ്ങള്‍ കാണിച്ചു ഭീഷണിപ്പെടുത്തി.

ജീവനില്‍ ഭയമുള്ളതുകൊണ്ടായിരുന്നു ഇത്രയും കാലം പരാതി നല്‍കാതിരുന്നത്. അതിനിടെ ഒരു എന്‍ജിഒയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. ജീവിക്കാനുള്ള പ്രേരണ നല്‍കിയത് അവരായിരുന്നു. ഒടുവില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചതും അങ്ങനെയാണെന്നും പെണ്‍കുട്ടി പറയുന്നു. സംഭവത്തില്‍ ശൈശവ വിവാഹം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്കും വിധേയയാക്കി.

വരുംനാളുകളില്‍, എഫ്‌ഐആറില്‍ പേരു ചേര്‍ക്കപ്പെട്ട, ഓരോരുത്തരെയായി സ്റ്റേഷനിലേക്കു വിളിപ്പിച്ച് തെളിവെടുപ്പിനൊരുങ്ങുകയാണ് പൊലീസ്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം, ബലാത്സംഗം, ഔദ്യോഗിക സര്‍ക്കാര്‍ പദവി ദുരുപയോഗം ചെയ്ത് പീഡനം, പട്ടികജാതിവര്‍ഗ വിഭാഗക്കാര്‍ക്കെതിരെയുള്ള പീഡനം തുടങ്ങിയവ ചുമത്തിയാണ് എഫ്‌ഐആര്‍

follow us pathramonline

pathram:
Leave a Comment