‘ആ എക്സ്ട്രാ മസിൽ പേസ് മേക്കറാണ്’; ഫിറ്റ്നസിൽ ടൊവീനോയെ വെട്ടി അച്ഛൻ

ഫിറ്റ്നസിൽ ടൊവീനോയെ കടത്തിവെട്ടി താരത്തിന്റെ അച്ഛൻ. തന്നേക്കാൾ ഫിറ്റ്നസിൽ ശ്രദ്ധിക്കുന്ന തന്റെ അച്ഛൻ അഡ്വ: ഇ ടി തോമസിനൊപ്പം ജിമ്മിൽ നിൽക്കുന്ന ചിത്രങ്ങൾ താരം തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. മസിൽ പെരുപ്പിച്ച് നിൽക്കുന്ന ടൊവിനോയ്ക്കൊപ്പം കട്ടയ്ക്ക് നിൽക്കുന്ന അച്ഛന്റെ ചിത്രം ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.

‘അച്ഛൻ,മാർ​ഗദർശി, ഉപദേശകൻ, പ്രചോദകൻ, തീരുമാനങ്ങൾ എടുക്കുന്നയാൾ, എന്റെ വർക്കൗട്ട് പങ്കാളി.. നെഞ്ചിന്റെ ഇടതു ഭാഗത്ത് കാണുന്ന എക്സ്ട്രാ മസിൽ 2016ൽ ഘടിപ്പിച്ച പേസ് മേക്കറാണ്. പക്ഷേ അതിന് ശേഷവും അദ്ദേഹം ഫിറ്റ്നസിൽ വിട്ടുവീഴ്ച ചെയ്തിട്ടില്ല’. ടൊവിനോ കുറിക്കുന്നു. ഫാദർ ഗോൾസ്, ഫാദർ സ്കോർസ് എന്നീ ഹാഷ് ടാഗുകൾക്കൊപ്പമാണ് താരത്തിന്റെ പോസ്റ്റ്.

pathram desk 1:
Related Post
Leave a Comment