സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; പത്തനംതിട്ടയിൽ ചികിത്സയിലായിരുന്ന രോഗി മരിച്ചു

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. പത്തനംതിട്ടയിലാണ് മരണം റിപ്പോർട്ട് ചെയ്തത്. പത്തനംതിട്ട ഊന്നുകൽ സ്വദേശി ലിസി (63) ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. കേരളത്തിൽ ഇന്ന് റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ കൊവിഡ് മരണമാണിത്.

കാസർഗോട്ടും ഇടുക്കിയിലുമാണ് മരണം റിപ്പോർട്ട് ചെയ്തത്. കാസർഗോഡ് പൈവളിക തിമരടുക്കയിലെ അബ്ബാസ് (74) ആണ് മരിച്ചത്. ശ്വാസതടസവും പനിയും അനുഭവപ്പെട്ടതോടെ മംഗൽപാടി താലൂക്ക് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു. മൂന്ന് ദിവസം മുൻപ് കാസർഗോട്ടെ സ്വകാര്യ ആശുപത്രിയിൽ അബ്ബാസ് ചികിത്സ തേടിയിരുന്നു.

ഇടുക്കിയിൽ കട്ടപ്പന സ്വദേശി സുവർണഗിരി കുന്നുംപുറത്ത് ബാബു (58) ആണ് മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കട്ടപ്പന സ്വദേശി സുവർണഗിരി കുന്നുംപുറത്ത് ബാബു (58) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്.

pathram desk 1:
Related Post
Leave a Comment