ഇന്ത്യക്കാര്‍ക്ക് ലഭ്യമാകുന്ന ആദ്യ വാക്‌സീന്‍ ഓക്‌സ്ഫഡിന്റേതാകാം

ഇന്ത്യക്കാരില്‍ കുത്തിവയ്പ്പിന് ലഭ്യമാകാന്‍ പോകുന്ന ആദ്യ വാക്‌സീന്‍ ഓക്‌സ്ഫഡ് സര്‍വകലാശാലയും ആസ്ട്ര സെനകയും ചേര്‍ന്ന് വികസിപ്പിക്കുന്ന ADZ-1222 ആകാം. 2020 അവസാനത്തോടെ ഈ വാക്‌സീന്‍ ഇന്ത്യക്കാര്‍ക്ക് ലഭ്യമായേക്കാമെന്ന് കരുതുന്നു. തദ്ദേശീയമായി ഇന്ത്യ വികസിപ്പിക്കുന്ന കോവാക്‌സീനും ആഴ്ചകളുടെ വ്യത്യാസത്തില്‍ വിപണിയിലെത്തും എന്ന് പ്രതീക്ഷിക്കുന്നു.

ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ ഇന്ത്യയിലെ പങ്കാളിയായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ADZ-1222 വാക്‌സീന്റെ രണ്ടും മൂന്നും ഘട്ടങ്ങളിലെ പരീക്ഷണം ഇന്ത്യയില്‍ ആരംഭിക്കാനിരിക്കുകയാണ്. തിരഞ്ഞെടുത്ത 17 നഗരങ്ങളിലെ 1600ഓളം വോളന്റിയര്‍മാരിലാണ് പരീക്ഷണം നടക്കുക.

തദ്ദേശീയമായി ഇന്ത്യയില്‍ വികസിപ്പിക്കുന്ന ഭാരത് ബയോടെക്കിന്റെ കോവാക്‌സീനും സൈഡസ് കാഡിലയുടെ സൈകോവ് ഡിയും മനുഷ്യരിലെ പ്രാഥമിക ഘട്ട പരീക്ഷണത്തിലാണ്.

ഓക്‌സ്ഫഡ് വാക്‌സീന്‍ യുകെയില്‍ ആദ്യ രണ്ട് ഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി അനുകൂല ഫലം നേടിയിട്ടുണ്ട്. കോവിഡ് മുക്തരായവരില്‍ കണ്ട ആന്റിബോഡി പ്രതികരണം വാക്‌സീന്‍ ഒറ്റ ഡോസ് നല്‍കി 28 ദിവസത്തിനുള്ളില്‍ വോളന്റിയര്‍മാരുടെ ശരീരത്തില്‍ കണ്ടെത്താനായി. രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസ് കൂടി നല്‍കിയതോടെ ഈ ആന്റിബോഡി പ്രതികരണം വീണ്ടും ഉയര്‍ന്നു. നാളിതു വരെ ഇന്ത്യയില്‍ നടന്നതില്‍ ഏറ്റവുമധികം വോളന്റിയര്‍മാരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള പരീക്ഷണമാണ് ഓക്‌സ്ഫഡ് വാക്‌സീനായി സെറം പദ്ധതിയിടുന്നത്.

pathram desk 1:
Leave a Comment