കോഴിക്കോട് കോവിഡ് ബാധിച്ചെന്ന് അറിഞ്ഞ യുവാവ് ഓട്ടോയില്‍നിന്ന് ഇറങ്ങി കടലില്‍ ചാടി; പിന്നാലെ ആര്‍.ആര്‍.ടി വൊളന്റിയറും

കോഴിക്കോട്: ഓട്ടോയിൽ വീട്ടിലേക്കു പോകവേ കോവിഡ് പോസിറ്റീവ് ആണെന്നറിഞ്ഞശേഷം കടലിലേക്ക് ഓടിയ യുവാവിനെ വെള്ളയിൽ വാർഡിലെ ആർആർടി അംഗം പിന്തുടർന്ന് പിടികൂടി.

കടലിൽ മുട്ടറ്റം വെള്ളത്തിലെത്തിയ യുവാവിനെ കീഴ്പ്പെടുത്തി അനുനയിപ്പിച്ചു പൊക്കിയെടുത്താണ് ആർആർടി അംഗം പണിക്കർ റോഡ് സ്വദേശി എൻ.പി. ഫൈജാസ് വീട്ടിലെത്തിച്ചത്. പൊലീസും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.

യുവാവിനെ ഉടനെ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്കു മാറ്റി. ഫൈജാസ് മറ്റൊരു കേന്ദ്രത്തിൽ ക്വാറന്റീനിലുമായി. യുവാവിനു കോവിഡ് ആണെന്നറിഞ്ഞിട്ടും മാറി നിൽക്കാതെ രക്ഷകനായി മാറിയ ആർആർടി വൊളന്റിയറെ ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ അഭിനന്ദിച്ചു.

pathram:
Related Post
Leave a Comment