സൗദിയില്‍ കൊവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞു

സൗദിയില്‍ കൊവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞു. രോഗമുക്തി നിരക്ക് 90 ശതമാനത്തിന് മുകളിലെത്തി. സൗദിയില്‍ ഇന്നലെ 1409 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സൗദിയിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,01,323 ആയി വര്‍ധിച്ചു. കൊവിഡ് കേസുകളുടെ രണ്ടിരട്ടിയിലധികം രോഗമുക്തിയാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. 4526 പേർ രോഗമുക്തരായി. രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 2,72,911 ആയി. രോഗമുക്തി നിരക്ക് 90.57 ശതമാനമായി ഉയര്‍ന്നു.

രാജ്യത്ത് 34 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് മരണസംഖ്യ ഇതോടെ 3,470 ആയി. 24,942 പേരാണ് നിലവില്‍ സൗദിയില്‍ ചികിത്സയില്‍ തുടരുന്നത്. ഇതില്‍ 1,716 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. 60,712 സാമ്പിളുകള്‍ പുതുതായി പരിശോധിച്ചു.

പ്രധാന നഗരങ്ങളില്‍ ഇന്നലെ സ്ഥിരീകരിച്ച കൊവിഡ് കേസുകൾ

ഹായില്‍ 81, റിയാദ് 64, ഹുഫൂഫ് 62, ജിസാന്‍ 60, മക്ക 55, മദീന 52, ബുറൈദ 51, അബഹ 49, ജിദ്ദ 49, ഖമീഷ് മുശൈത് 48, യാമ്പു 47, ഹഫ്‌റ് അല്‍ബാതിന്‍ 32, നജ്‌റാന്‍ 29, തായിഫ് 27, തബൂക് 27, മുബാറസ് 26, ദമാം 26, ബൈഷ് 25, സബിയ 25.

pathram desk 2:
Related Post
Leave a Comment