കായംകുളത്ത് യുവാവിനെ ക്വട്ടേഷൻ സംഘം കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ കായംകുളത്ത് യുവാവിനെ ക്വട്ടേഷൻ സംഘം കുത്തിക്കൊലപ്പെടുത്തി. എം എസ് എം സ്കൂളിന് സമീപം വൈദ്യൻവീട്ടിൽ തറയിൽ സിയാദിനെയാണ് ക്വട്ടേഷൻ സംഘം കുത്തി കൊലപ്പെടുത്തിയത്. കായംകുളം ഫയർസ്റ്റേഷന് സമീപം രാത്രി 10.30 ഓടെയായിരുന്നു സംഭവം.

കുത്തേറ്റ് വീണ സിയാദിനെ കൂടെയുള്ളവർ ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കരളിന് ആഴത്തിൽ ഏറ്റ മുറിവാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കൊലപാതകം അടക്കം നിരവധി കേസുകളിൽ പ്രതിയായ ഗുണ്ടാ നേതാവിനെ പോലീസ് തെരയുകയാണ്.

pathram desk 1:
Related Post
Leave a Comment