കരിപ്പൂര്‍ വിമാനദുരന്തത്തെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട 10 പേര്‍ക്ക് കോവിഡ്

കോഴിക്കോട്: കരിപ്പൂര്‍ വിമാനദുരന്തത്തെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നെടിയിരുപ്പുകാരായ ആറും കൊണ്ടോട്ടിക്കാരായ നാലും പേര്‍ക്കാണ് രോഗം സ്ഥീരീകരിച്ചത്. മൂന്നു പേര്‍ക്ക് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു.

വിമാന ദുരന്തത്തില്‍ രക്ഷകരായി എത്തുകയും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം ക്വാറന്റീനില്‍ പ്രവേശിക്കുകയും ചെയ്ത മുന്നൂറോളം പേരുണ്ട്. ഇവര്‍ക്ക് വിവിധയിടങ്ങളില്‍ പരിശോധന നടക്കുന്നുണ്ട്.

ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍, അസി.കലക്ടര്‍ വിഷ്ണു രാജ്, പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ.എസ്.അഞ്ജു എന്നിവര്‍ക്കും ഇവരുടെ പഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളും കുടുംബാംഗങ്ങളും ഉള്‍പ്പെടെ 21 പേര്‍ക്കും വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. ജില്ലാ പൊലീസ് മേധാവി യു.അബ്ദുല്‍ കരീം വ്യാഴാഴ്ചയും പെരിന്തല്‍മണ്ണ എഎസ്പി എ.ഹേമലത ശനിയാഴ്ചയും കോവിഡ് പോസിറ്റീവായി.

pathram:
Leave a Comment