പുറത്തേക്കൊഴുക്കിയ കരച്ചില്‍ അടക്കിപ്പിടിച്ചിട്ടുണ്ടാകുമെന്ന് എനിക്ക് അറിയാം..: വികാരനിര്‍ഭരമായ കുറിപ്പുമായി സാക്ഷി

റാഞ്ചി: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് എംഎസ് ധോണി വിരമിച്ചതിന് പിന്നാലെ വികാരനിര്‍ഭരമായ കുറിപ്പുമായി ഭാര്യ സാക്ഷി സിങ് ധോണി. വിരമിക്കല്‍ പ്രഖ്യാപിച്ച ധോണിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനു താഴെ ഹൃദയത്തിന്റേയും കൂപ്പിയ കൈകളുടെയും ഇമോജികള്‍ കമന്റ് ചെയ്തിരുന്ന സാക്ഷി പിന്നാലെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വികാര നിര്‍ഭര കുറിപ്പ് പങ്കുവെച്ചത്.

സൂര്യാസ്തമയം നോക്കി നില്‍ക്കുന്ന ധോണിയുടെ ചിത്രത്തോടൊപ്പമാണ് സാക്ഷിയുടെ പോസ്റ്റ്. ‘കരിയറിലെ നേട്ടങ്ങളില്‍ എന്നും അഭിമാനമുള്ളവനായിരിക്കണം. കളിയില്‍ ഏറ്റവും മികച്ചത് നല്‍കിയതിന് എന്റെ അഭിനന്ദനങ്ങള്‍. നിങ്ങളുടെ സ്റ്റൈലില്‍ എന്നന്നേക്കുമായി ക്രിക്കറ്റില്‍ നിന്ന് വിട പറഞ്ഞപ്പോള്‍, പുറത്തേക്കൊഴൂക്കിയ കരച്ചില്‍ അടക്കിപ്പിടിച്ചിട്ടുണ്ടാകും എന്ന് എനിക്കറിയാം. ഇനിയുള്ള ജീവിതത്തില്‍ ആയൂരാരോഗ്യവും സന്തോഷവും ഐശ്വര്യവും നേരുന്നു..’സാക്ഷി കുറിച്ചു.

മായ ആഞ്ചലോയുടെ പ്രശസ്ത വരികളും പോസ്റ്റില്‍ സാക്ഷി ചേര്‍ത്തു.’ നിങ്ങളുടെ വാക്കുകള്‍, ആളുകള്‍ മറക്കും, നിങ്ങളുടെ പ്രവര്‍ത്തികളും ആളുകള്‍ മറക്കും, പക്ഷെ നിങ്ങള്‍ അവരെ എങ്ങനെ ആയിരുന്നു സ്വാധീനിച്ചത് എന്നത് അവര്‍ ഒരിക്കലും മറക്കില്ല…

pathram:
Related Post
Leave a Comment