ആലപ്പുഴ: വനിതാ സിവിൽ പൊലീസ് ഓഫിസർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് അരൂർ പൊലീസ് സ്റ്റേഷൻ താൽക്കാലികമായി അടച്ചു. 40 പൊലീസുകാരോട് ക്വാറന്റീനിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ടാണ് വനിത സിവിൽ പൊലീസ് ഓഫിസർക്കു കോവിഡ് സ്ഥിരീകരിച്ചത്. സ്റ്റേഷനിലെ മുഴുവൻ പൊലീസുകാര്‍ക്കും കോവിഡ് സ്രവ പരിശോധന നടത്തും.
എന്നാൽ ഓഗസ്റ്റ് 12നാണ് ഇവർ അവസാനമായി ഡ്യൂട്ടിക്കെത്തിയത്. ഇവരുടെ കുടുംബാംഗങ്ങൾക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. അയൽക്കാരിൽനിന്നാണ് കോവിഡ് ബാധിച്ചതെന്നാണു കരുതുന്നത്. നിലവിൽ 1321 പേരാണ് ആലപ്പുഴയിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. എട്ടു പേർ മരിച്ചു.
Leave a Comment