തന്നെ സിനിമയിലെടുക്കണമെന്ന് അച്ഛൻ ഒരു നിർമാതാവിനോടും പറഞ്ഞിട്ടില്ല; പൊട്ടിത്തെറിച്ച് നടി

നെപ്പോട്ടിസം അഥവ സ്വജനപക്ഷ വാദത്തെക്കുറിച്ചുള്ള ചർച്ചകൾ ബോളിവുഡിൽ ചൂടുപിടിക്കുകയാണ്. അതിൽ അവസാനം അഭിപ്രായം രേഖപ്പെടുത്തിയത് നടി സോനാക്ഷി സിൻഹയും. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് നടി പൊട്ടിത്തെറിച്ചിരിക്കുന്നത്.

നെപ്പോട്ടിസം എന്ന വാക്ക് തന്നെ അത്ഭുതപ്പെടുത്തുന്നു. എന്നാൽ ആ വാക്ക് പ്രചരിപ്പിച്ച ആളുടെ സഹോദരിയാണ് അവരുടെ ജോലികളിൽ സഹായിക്കുന്നത്. കങ്കണ റണൗട്ടിനെ പരോക്ഷമായി വിമർശിച്ചായിരുന്നു സോനാക്ഷിയുടെ സംസാരം.

എന്നാൽ തന്റെ അച്ഛൻ ശത്രുഘ്‌നൻ സിൻഹ ഒരു ഫോൺ കോൾ പോലും തനിക്ക് വേണ്ടി ചെയ്തി
ട്ടില്ലെന്ന് നടി പറയുന്നു. പ്രമുഖ രാഷ്ട്രീയ നേതാവും അഭിനേതാവുമാണ് സോനാക്ഷിയുടെ അച്ഛൻ ശത്രുഘ്‌നൻ സിൻഹ. തന്റെ മകളെ സിനിമയിലെടുക്കണമെന്ന് ഒരു നിർമാതാവിനോടും അദ്ദേഹം പറഞ്ഞിട്ടില്ലെന്നും നടി വ്യക്തമാക്കി.

നിപ്പോട്ടിസം ബോളിവുഡിൽ ചൂടേറിയ വിഷയമായത് സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തെ തുടർന്നാണ്. താരത്തിന്റെ ദുരൂഹ മരണത്തിനുള്ള അന്വേഷണത്തിന് ഇടയിൽ നിരവധി സെലിബ്രിറ്റികൾ തങ്ങൾക്ക് ബോളിവുഡിൽ നേരിടേണ്ട ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്നുപറഞ്ഞിരുന്നു. കങ്കണ റണൗട്ട് സുശാന്തിന്റെ മരണത്തിൽ വിവാദമുയർത്തുന്ന പ്രസ്താവനകളാണ് നടത്തിയത്. കൂടാതെ സംവിധായകൻ കരൺ ജോഹറിനെ സ്വജനപക്ഷ വാദത്തിന് കൊടി പിടിക്കുന്നവൻ എന്ന് അവർ വിളിച്ചിരുന്നു.

pathram desk 1:
Related Post
Leave a Comment